konnivartha.com : അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും, പരോളിൽ പോകുന്നവരും, മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാർക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിൽ സ്ഥാപിതമാകുന്ന ട്രാൻസിറ്റ് ഹോമിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ/ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നവംബർ ഒമ്പത്, 10 തിയതികളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പുരുഷന്മാരായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. കെയർടേക്കർ തസ്തികയിൽ നവംബർ ഒമ്പതിന് രാവിലെ 10.30 മുതൽ 11.30 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദവും മുൻ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. GNM/ANM യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. പ്രായപരിധി 25-45നും ഇടയിൽ. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 18,390 രൂപ.…
Read More