konnivartha.com: ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള സൈബര്‍ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. വ്യക്തികളെ ഭീഷണിപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കാനോ വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനോ പണം കൈമാറാനോ പ്രേരിപ്പിക്കുന്നതിനായി കോളുകള്‍, സന്ദേശങ്ങള്‍, വ്യാജ രേഖകള്‍, വ്യാജ ലെറ്റര്‍ഹെഡുകള്‍ എന്നിവ മുഖേന ട്രായ് ഉദ്യോഗസ്ഥരെ അനുകരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ട്രായ് എന്ന പേരിലുള്ള അത്തരം ഏതൊരു ഇടപെടലും അനധികൃതമാണ്, കൂടാതെ ട്രായുമായി അതിന് യാതൊരു ബന്ധവുമില്ല. ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള പുതിയ തട്ടിപ്പുകള്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന് പേരിലറിയപ്പെടുന്ന തട്ടിപ്പ് ഒരു സുപ്രധാന ഉദാഹരണമാണ്. ഇങ്ങനെ വിളിക്കുന്നവര്‍ TRAI അല്ലെങ്കില്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി വ്യക്തികളുടെ മേല്‍ ടെലികോം അല്ലെങ്കില്‍ സാമ്പത്തിക നിയമലംഘനങ്ങള്‍, ക്രിമിനല്‍ നടപടികള്‍ എന്നിവ വ്യാജമായി…
Read More