കാര്‍ഷിക, വിദ്യാഭ്യാസ, ടൂറിസം രംഗത്ത് സഹകരണ മേഖല ഇടപെടല്‍ നടത്തണം:  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

konnivartha.com : കാര്‍ഷിക, വിദ്യാഭ്യാസ, ടൂറിസം രംഗത്ത് സാധ്യത കണ്ടെത്തി ഇടപെടല്‍ നടത്താന്‍  സഹകരണ മേഖലയ്ക്ക് സാധിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. 69-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിലെ സെമിനാര്‍ തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും സംസ്ഥാനത്തെ വൈജ്ഞാനിക സമൂഹമായി മാറ്റാനും സഹകരണ മേഖലയ്ക്ക് സാധിക്കണം.  കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ കണ്ടെത്തി ലോക വിപണിയില്‍ ഒരു കേരള ബ്രാന്‍ഡ് എത്തിക്കാന്‍ സഹകരണ മേഖല ഇടപെടണം. മാനസികാരോഗ്യവുമായി ബന്ധപ്പെടുത്തി ആഗോള ടൂറിസം മേഖലയിലെ സാധ്യതകള്‍ കണ്ടെത്തിയാല്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചം നല്‍കാന്‍ സഹകരണ മേഖലയ്ക്ക്  സാധിക്കും. ആഗോളവത്ക്കരണത്തിന്റെ ബദല്‍ പ്രതിരോധമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും എംഎല്‍എ പറഞ്ഞു. സാമ്പത്തികമായി പ്രതിസന്ധി ഉണ്ടായപ്പോള്‍ സംസ്ഥാനം പിടിച്ചു നിന്നത് സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിലാണെന്ന് സമാപന പ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍…

Read More