ജി ആന്‍ഡ് ജി ഫൈനാസിയേഴ്‌സ് ഉടമകളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി

  konnivartha.com: പത്തനംതിട്ട: ആയിരത്തോളം പേരില്‍ നിന്ന് നിക്ഷേപമായി 300 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പുല്ലാട് ജി ആന്‍ഡ് ജി ഫൈനാസിയേഴ്‌സ് ഉടമകളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി. തെള്ളിയൂര്‍ ശ്രീരാമസദനം ഡി. ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി. നായര്‍ എന്നിവര്‍  തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ കീഴടങ്ങിയത്. ഇവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോയിപ്രം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. മറ്റൊരു പ്രതിയായ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ സിന്ധു ജി. നായര്‍ ഒളിവിലാണ്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സിന്ധുവിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അഭിഭാഷകന്റെ നിര്‍ദേശപ്രകാരം അച്ഛനും മകനും കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. നാല്‍പ്പതോളം ശാഖകളില്‍ നിന്നായി മുന്നൂറു കോടിയില്‍പ്പരം രൂപയാണ് ഇവര്‍ നിക്ഷേപമായി സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ വരെ എല്ലാ നിക്ഷേപകര്‍ക്കും ഇവര്‍ പലിശയും നല്‍കിയിരുന്നു.…

Read More