ജില്ലാ ലീഡ് ബാങ്ക് സമൃദ്ധി വായ്പാ മഹോത്സവം ബാങ്കിംങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാങ്കിംങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകവഴി രാജ്യത്തിന്റെ വികസനം കൂടുതല്‍ ജനകീയമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിച്ച വായ്പാ മേളയായ സമൃദ്ധി വായ്പാ മഹോത്സവം പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്ക് സുഭദ്രമായ സമ്പത്ത് വ്യവസ്ഥിതി അനിവാര്യമാണ്. അര്‍ഹരായ എല്ലാ ജനവിഭാഗത്തിനും വായ്പ ലഭ്യമാക്കുകയും വായ്പയില്‍ മേലുള്ള തിരിച്ചടവ് ഉറപ്പാക്കേണ്ടതുമുണ്ട്. പൊതു മേഖല ബാങ്കുകളുടെ സുശക്തമായ നിലനില്‍പ്പ് ഉറപ്പാക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.…
Read More