ജില്ലയിലെ 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്

  ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും കോന്നി വാര്‍ത്ത ഡോട്ട് കോം : 35 ഗ്രാമപഞ്ചായത്തുകളും രണ്ടു നഗരസഭകളും ശുചിത്വ പദവി കരസ്ഥമാക്കി മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിക്കാനൊരുങ്ങി പത്തനംതിട്ട ജില്ല. പന്തളം, കോന്നി ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തി ജില്ലയിലെ ശുചിത്വ ബ്ലോക്കുകള്‍ എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. 31 ഗ്രാമപഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും ശുചിത്വ പദവി കൈവരിക്കുകയായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വച്ച ലക്ഷ്യം. സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും, നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി ശുചിത്വ പദവി നേടുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലയില്‍ നിന്നും ശുചിത്വ പദവി പ്രഖ്യാപനത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്. ശുചിത്വത്തിന്റെയും മാലിന്യസംസ്‌കരണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്…

Read More