ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത്

നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 17ന് കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത് ഓഗസ്റ്റ് 17 ന് നിര്‍മാണം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. വസ്തുവും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കുന്നത്. ഇതുപ്രകാരം 2019-20 ബജറ്റില്‍ ഉള്‍പ്പെടുത്തി 14 ജില്ലയിലും ഒരു ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ബജറ്റില്‍ 1200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പന്തളത്ത് നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. രണ്ട് മുറിയും അടുക്കളയും, ഹാളും, ടോയ്‌ലറ്റും, അടങ്ങിയതാണ് ഫ്‌ളാറ്റ്. ആകെ 27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി വരും. 6,56,90000 രൂപയാണ് ചെലവ്. തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്റ്റ്…

Read More