കേരളത്തിലെ ക്ഷീര കർഷകർക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ – മലബാർ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരൾ കൃഷി ബീമാ എന്ന പദ്ധതിക്ക് തുടക്കമായി. ഈ മാസം 10 മുതൽ മെയ് 9 വരെ ഒരു മാസത്തേക്കാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. മലബാർ മേഖലയിലെ ആറ് ജില്ലകളിലാണ് (പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്) ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ – മെയ് മാസങ്ങളിലെ കഠിനമായ വേനൽച്ചൂട് കാരണം പാലുൽപാദനത്തിലുണ്ടാകുന്ന കുറവിന് ഒരു ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. കേന്ദ്ര കാലാവസ്ഥ വകുപിന്റെ ഉപഗ്രഹ ഡാറ്റ ഉപയോഗപ്പെടുത്തി അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി കേരളത്തിലെ ക്ഷീര മേഖലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം നിശ്ചിത പ്രീമിയം തുക സബ്സിഡി…
Read More