കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആചാരപരമായി നവരാത്രി എഴുന്നള്ളത്ത്

എഴുന്നള്ളത്ത് 14 ന് പദ്മനാഭപുരത്ത് നിന്നും ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ വർഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒക്ടോബർ 13ന് വിഗ്രഹങ്ങൾ ശുചീന്ദ്രത്ത് നിന്നും പദ്മനാഭപുരത്ത് എത്തിക്കുന്നതിനുള്ള നടപടികൾ കന്യാകുമാരി ജില്ലാഭരണകൂടം സ്വീകരിക്കും. 14ന് പദ്മനാഭപുരത്ത് നിന്നും കുഴിത്തുറയിലേക്ക് എഴുന്നള്ളത്ത് ആരംഭിക്കും. ആനയും വെള്ളിക്കുതിരയും സാധാരണ കൊണ്ടുവരുന്ന പല്ലക്കുകളും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കാവുന്നതാണ് എന്ന് തന്ത്രിയും ബ്രാഹ്‌മണസഭയും അറിയിച്ചു. ഇതേ തുടർന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം നാല് പേർ വീതം എടുക്കുന്ന പല്ലക്കുകളിൽ സരസ്വതിയമ്മനെയും കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും എഴുന്നള്ളിക്കും. തന്ത്രിയുമായും കൊട്ടാരം പ്രതിനിധികളുമായും ചർച്ച ചെയ്ത് ബ്രാഹ്‌മണ സഭ സമർപ്പിച്ച നിർദ്ദേശങ്ങളുടെയും നവരാത്രി ട്രസ്റ്റുകളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ എടുത്ത…

Read More