കോന്നി വനത്തിലെ ചുരുളി നുള്ളാം

  കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ് ” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍. കോന്നി യിലെ വന വിശേഷങ്ങള്‍ ഏറെ പാടി പതിഞ്ഞതാണ്.എന്നാല്‍ ഈ ചുരുളി കാടുകള്‍ കയറിയവര്‍ അധികം ഇല്ല.കോന്നി വനം ഡിവിഷനില്‍ ഉള്ള നടുവത്ത് മൂഴിയുടെ ഭാഗമായ കല്ലേലി.കല്ലേലി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ നദിയുടെ അഴക്‌ ആസ്വദിച്ചു എങ്കില്‍ പതിയെ ചുരുളി കാട്ടിലേക്ക് കയറാം. ആനകള്‍ ചവിട്ടി മെതിച്ച കുഴികളില്‍ നദിയില്‍ നിന്നും ഉള്ള ഉറവ വന്നടിഞ്ഞു ഒരു കുളം പോലെ കാണാം .ഇതില്‍ മ്ലാവും ,കേഴയും ,പന്നികളും ചെളി വെള്ളം കലക്കി തെറിപ്പിച്ചു. നദിയുടെ മറുകര തുടങ്ങുമ്പോള്‍ കാണാം കണ്ണെത്താ ദൂരത്തോളം…

Read More