കോന്നി മണ്ഡലത്തിലെ റീബില്‍ഡ് കേരള പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

കോന്നി നിയോജക മണ്ഡലത്തിലെ റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തന പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി. നാല് റോഡ് പ്രവര്‍ത്തികളാണ് മണ്ഡലത്തില്‍ നിര്‍മാണം പുരോഗമിക്കുന്നത്. പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്  പ്രവര്‍ത്തന കലണ്ടര്‍ യോഗത്തില്‍ തയാറാക്കി. തണ്ണിത്തോട് പഞ്ചായത്തില്‍ 4.32 കിലോമീറ്റര്‍ ദൂരമുള്ള തണ്ണിത്തോട് പ്ലാന്റേഷന്‍ തേക്കുതോട് റോഡ്  5.05 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തില്‍ ഡി.ബി.എം-ബി.സി ടാറിങ്ങില്‍ വികസിപ്പിക്കുന്നത്. പ്രവര്‍ത്തിയുടെ ആദ്യഘട്ട ടാറിംഗ് പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. അഞ്ചര മീറ്റര്‍ വീതിയിലാണ് ടാറിങ് നടത്തിയിട്ടുള്ളത്. റോഡിന്റെ സംരക്ഷണഭിത്തിയും  റോഡിന്റെ വീതി വര്‍ധിപ്പിക്കലും  വെള്ളം ഒഴുകിപ്പോകാനുള്ള ചപ്പാത്തുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഇനിയും പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തികളായ രണ്ടാംഘട്ട ടാറിങ്  ഡിസംബര്‍ മാസം പൂര്‍ത്തിയാക്കും. ഐറിഷ് ഓടകളുടെ പ്രവര്‍ത്തിയും ട്രാഫിക് സേഫ്റ്റി പ്രവര്‍ത്തികളും  2023 ജനുവരി 15 നുള്ളില്‍ പൂര്‍ത്തീകരിക്കും. സീതത്തോട് പഞ്ചായത്തിലെ കോട്ടമണ്‍പാറ മേലെ കോട്ടമണ്‍പാറ പാണ്ഡ്യന്‍ പാറ റോഡ്…

Read More