konnivartha.com: കോന്നിയിലെ വ്യാപാരികളുടെ 2024/2025 കാലയളവിലെ ലൈസൻസ് ഫീസും തൊഴിൽകരവും കോന്നി പഞ്ചായത്ത് അന്യായമായി വർദ്ധിപ്പിച്ചിച്ചു .പല ആവർത്തി ചർച്ച ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത കാര്യമാണിത്. പഞ്ചായത്ത് ഭരണസമിതി ഒരു ഉദ്യോഗസ്ഥനെ വച്ചിട്ട് പലരീതിയിൽ വ്യാപാരികളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വ്യാപാരി വ്യവസായി സമിതി ആരോപണം . വഴിയോര കച്ചവടത്തിനെതിരെയും വാഹനത്തിൽ ഉള്ള കച്ചവടത്തിന് എതിരെയും കടകളുടെ മുൻപിലെ പാര്ക്കിംഗ് എതിരെപരാതി നല്കി ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല.വ്യാപാരി വ്യവസായി സമിതി പഞ്ചായത്തിനു എതിരെ സമരം ചെയ്യാന് തുടങ്ങുന്നു എന്ന് ഭാരവാഹികള് അറിയിച്ചു
Read Moreടാഗ്: കോന്നി പഞ്ചായത്തിന് എതിരെ പ്രതിപക്ഷ അംഗങ്ങളുടെ സമരം
കോന്നി പഞ്ചായത്തിന് എതിരെ പ്രതിപക്ഷ അംഗങ്ങളുടെ സമരം
കോന്നി ഗ്രാമപഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർ നിയമന ബോർഡിലേക്ക് ഭരണപക്ഷം ഏകപക്ഷീയ നിലപാട് സ്വീകരിച്ചതിൽ കോന്നി ഗ്രാമ പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. .5 സാമൂഹ്യ ക്ഷേമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന ഗവൺമെൻ്റ് നിർദ്ദേശവും അവഗണിച്ച് ഒരാഴ്ച്ച മുന്നേ ഗൾഫിൽ നിന്ന് വന്ന കോൺഗ്രസുകാരനെ വരെ ഉൾപ്പെടുത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷംഗങ്ങളുടെ അഭിപ്രായമോ നിർദേശമോ പരിഗണിക്കാതെയാണ് തീരുമാനം എടുത്തത്.പ്രതിപക്ഷ അംഗങ്ങൾ വരും ദിവസങ്ങളിൽ സമരം തുടരുമെന്ന് അംഗങ്ങൾ അറിയിച്ചു.കെ ജി ഉദയകുമാർ,ജിഷ ജയകുമാർ,ജോയ്സ് അബ്രഹാം,സി എസ് സോമൻ പിള്ള എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Read More