കോന്നി എം. എൽ എ ഉദ്ഘാടനം ചെയ്തു

    konnivartha.com/ കോന്നി : എംഎൽഎ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ഞള്ളൂർ- മാർത്തോമാ പള്ളിപ്പടി പാലവും റോഡും,20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ചേറുവാള- ചിറത്തിട്ട പാലവും അഡ്വ. കെ യു ജനീഷ് കുമാർ എം. എൽ എ.ഉദ്ഘാടനം ചെയ്തു. ഞള്ളൂർ- മാർത്തോമാ പള്ളിപ്പടി പാലവും റോഡും കോന്നി ഗ്രാമപഞ്ചായത്തിലെ ഞള്ളൂർ മാർത്തോമാ പള്ളിയിലേക്കും സമീപ വീടുകളിലേക്കും പോകുന്ന വഴി വാഹന ഗതാഗതം സാധ്യമാകാത്ത തരത്തിൽ വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. പ്രദേശവാസികൾ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന് കുറുകെ പാലവും റോഡും നിർമ്മിച്ചത്. പാലവും റോഡ് ഇല്ലാത്തത് കാരണം ശവസംസ്കാരം നടത്തുന്നതിന് മൃതദേഹങ്ങൾ ചുമലിൽ താങ്ങിയാണ് മുമ്പ് കൊണ്ടുപോയിരുന്നത്. റോഡിന്റെയും പാലത്തിന്റെ നിർമ്മാണം…

Read More