കോന്നി എം. എൽ എ ഉദ്ഘാടനം ചെയ്തു

 

 

konnivartha.com/ കോന്നി : എംഎൽഎ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ഞള്ളൂർ- മാർത്തോമാ പള്ളിപ്പടി പാലവും റോഡും,20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ചേറുവാള- ചിറത്തിട്ട പാലവും അഡ്വ. കെ യു ജനീഷ് കുമാർ എം. എൽ എ.ഉദ്ഘാടനം ചെയ്തു.

ഞള്ളൂർ- മാർത്തോമാ പള്ളിപ്പടി പാലവും റോഡും

കോന്നി ഗ്രാമപഞ്ചായത്തിലെ ഞള്ളൂർ മാർത്തോമാ പള്ളിയിലേക്കും സമീപ വീടുകളിലേക്കും പോകുന്ന വഴി വാഹന ഗതാഗതം സാധ്യമാകാത്ത തരത്തിൽ വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. പ്രദേശവാസികൾ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന് കുറുകെ പാലവും റോഡും നിർമ്മിച്ചത്.

പാലവും റോഡ് ഇല്ലാത്തത് കാരണം ശവസംസ്കാരം നടത്തുന്നതിന് മൃതദേഹങ്ങൾ ചുമലിൽ താങ്ങിയാണ് മുമ്പ് കൊണ്ടുപോയിരുന്നത്. റോഡിന്റെയും പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ പ്രദേശവാസികൾക്കും വിശ്വാസികൾക്കും സുഗമമായി സഞ്ചരിക്കാൻ സാധിക്കും.

ഞള്ളൂർ-മാർത്തോമാ പള്ളിപ്പടിയിൽ നടന്ന ചടങ്ങ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു അധ്യക്ഷയായി. വാർഡ് മെമ്പർ രഞ്ജു, സന്തോഷ് കുമാർ,റവ.ഫാ.ഡെയിൻസ്, കെ പി ശിവദാസ്, എബ്രഹാം ചെങ്ങറ തുടങ്ങിയവർ സംസാരിച്ചു.

ചേറുവാള- ചിറത്തിട്ട പാലം

മലയാപ്പുഴ പഞ്ചായത്തിലെ തോട്ടം വാർഡിൽ പ്രളയത്തെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കടവുപുഴ -പുതുക്കുളം വാർഡുകളെ ബന്ധിപ്പിക്കുന്ന ആശ്രയമായിരുന്ന ചേറുവാള- ചിറത്തിട്ട പാലം തകർന്നു പോയിരുന്നു. സ്ഥലം സന്ദർശിച്ച അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് പുതിയ പാലം നിർമ്മിക്കുകയായിരുന്നു. ചെറുവാളയിൽ നടന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായർ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ ഷാജി, ചെയർമാൻ ബിജു എസ് പുതുക്കുളം , വാര്‍ഡ്‌ അംഗം വളർമതി,സി ജി പ്രദീപ്, മലയാലപ്പുഴ ശശി, സി കെ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!