കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടില്ല :എല്ലാത്തിലും പാളിച്ച

  konnivartha.com: ആനക്കൂട്ടിലെ പൂന്തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനായി ഉപയോഗിച്ച വേലിക്കല്ല് മറിഞ്ഞുവീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനപാലകരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്ത്‌ എത്തി .   സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സംഘടനകള്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞതില്‍ ഇതുവരെ ആദരാഞ്ജലികള്‍ അല്ലെങ്കില്‍ ആ വിയോഗത്തില്‍ ഉള്ള ഒരു വാക്ക് പോലും പറഞ്ഞില്ല . സുരക്ഷാ വീഴ്ച വരുത്തിയ അഞ്ചു ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്ന ഇത്തരം സംഘടന നേതാക്കള്‍ നാടിനു എന്ത് സന്ദേശം ആണ് നല്‍കുന്നത് . ആനക്കൂടിന്റെ ചുമതലക്കാരായിരുന്ന ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറെയും 5 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയുമാണ് സസ്പെൻഡ് ചെയ്തത്.കോന്നി റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിക്കൊണ്ടും ഉത്തരവ് ഇറങ്ങി .   ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 2002ൽ പൊതുവായ…

Read More

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

  konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അടൂര്‍ കടമ്പനാട് നിവാസിയായ നാല് വയസ്സുകാരൻ കോൺക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ 5 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ചുമതലയുള്ള സെഷൻ ഫോറസ്റ്റ് ഓഫീസർ ആര്‍. അനില്‍കുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ ആണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതര സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത കോന്നി ഡി എഫ് ഒ , റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റണം എന്നുള്ള ആവശ്യവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇരുവര്‍ക്കും എതിരെ നടപടി ഉണ്ടായേക്കും . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ആസ്ഥാനമായ കോന്നി ആനത്താവളത്തിലെ വിവിധ സുരക്ഷാ കാര്യത്തിലും ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുന്നു…

Read More

കോന്നി ആനക്കൂട്ടിൽ 4 വയസുകാരൻ മരിച്ച സംഭവം:ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

  konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ്‌ തൂണ്‍ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായി മനസിലാക്കിയെന്നും ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സവേറ്ററില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരണപ്പെട്ടത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവധി ദിവസമായതിനാല്‍ ക്ഷേത്ര ദര്‍ശനം…

Read More

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

  konnivartha.com: പത്തനംതിട്ട കോന്നി ഇക്കോ ടൂറിസം  കേന്ദ്രത്തിലെ  കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് അധികൃതരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അവധി ദിവസമായതിനാല്‍ ക്ഷേത്രം ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.രക്ഷകര്‍ത്താക്കളുടെ കൺമുന്നിലാണ് അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാൻ തുണിയിൽ ചാരി നിൽക്കുകയും അതിൽ കളിക്കുകയും ചെയ്തു പിന്നാലെയാണ് അപകടം…

Read More

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം വീട് വിൽപ്പനയ്ക്ക്

കോന്നിയില്‍ 3 ബെഡ്‌റൂം ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് വില്‍പ്പനയ്ക്ക് KONNI TWENTY FOUR PROPERTIES ഫോൺ :7902814380

Read More

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്ക് ഇരട്ടി കൂട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആനമ്യൂസിയം തുറന്നു ,പുതിയ ആനയെ കൊണ്ടുവന്നു ഇതിന് പിന്നാലേ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശന നിരക്ക് കൂട്ടി . മുതിര്‍ന്നവര്‍ക്ക് 20 രൂപയില്‍ നിന്നും 40 രൂപയായും കുട്ടികള്‍ക്ക് 10 രൂപയില്‍ നിന്നും 15രൂപയായും ടിക്കറ്റ് നിരക്ക് കൂട്ടി . വാഹന പാര്‍ക്കിങ് ഇരുചക്രത്തിന് 10 ഉം മറ്റുള്ളവയ്ക്ക് 20 രൂപയുമാണ് ഫീസ് . മുതിര്‍ന്നവര്‍ക്ക് ഒറ്റയടിയ്ക്ക് 20 രൂപയുടെ ഫീസാണ് കൂട്ടിയത് . ആന മ്യൂസിയം തുടങ്ങിയതോടെ സന്ദര്‍ശകരുടെ തിരക്ക് കൂടി . മുതിര്‍ന്നവരുടെ ഫീസ് കുറയ്ക്കണം എന്ന് ആവശ്യം ഉയര്‍ന്നു .

Read More

കോന്നി ഇക്കോ ടൂറിസം കേന്ദ്രം തകര്‍ക്കുവാന്‍ ഉള്ള നീക്കം തടയും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം സെന്റർ തകർക്കുവാനുള്ള ഗവൺമെന്റിന്റെ ഗൂഢാലോചനയ്ക്കെതിരെ ജനകീയ പ്രതിരോധം തീർക്കുമെന്ന് കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ പറഞ്ഞു. ആനത്താവളമെന്ന കോന്നിയുടെ പൈതൃകം ഇക്കോ ടൂറിസം നിലവാരത്തിലേക്ക് എത്തിച്ചത് യു ഡി എഫ് ഗവൺമെന്റും കോന്നി യുടെ എം.എൽ.എ ആയിരുന്ന അടൂർ പ്രകാശും ആണ് അത് തകർക്കുവാൻ നടക്കുന്ന ഗൂഢാലോചന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിരോധിക്കും. ആനത്താവളത്തിൽ തുടർച്ചയായി ആനകൾ ചരിയുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ നിരുത്തരവാദപരമായ അനാസ്തയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അദ്‌ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ കെ…

Read More