കോന്നി ,കൊല്ലംപടി, വകയാര്‍ മേഖലയില്‍ കള്ളന്മാര്‍ വിലസ്സുന്നു 

  konnivartha.com : കോന്നി ,വകയാര്‍ കൊല്ലംപടി മേഖലകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കള്ളന്മാര്‍ വിലസുന്നു . കൊല്ലന്‍പടി മേഖലയില്‍ മേലേതില്‍ പടിയില്‍ കള്ളന്മാര്‍ എത്തിയതായി വീട്ടുകാര്‍ പറയുന്നു .മേലേതില്‍ പടിയ്ക്ക് സമീപം വീട്ടില്‍ നിന്നും മാല മോഷ്ടിച്ചു . ടോര്‍ച്ച് അടിച്ചതോടെ കള്ളന്മാര്‍ ഓടിപോയി . ഒന്നില്‍ കൂടുതല്‍ കള്ളന്മാര്‍ ഒന്നിച്ചു ആണ് മോഷണത്തിന് ഇറങ്ങിയത്‌ എന്നാണ് നിഗമനം .കോന്നി പഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ അനി സാബു ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി . കോന്നി വട്ടക്കാവില്‍ വീട്ടിലെ വാതില്‍ കുത്തി തുറന്നു മോഷണം നടത്തി . വട്ടക്കാവ് നെല്ല് മുറിയില്‍ ജോസിന്‍റെ വീട്ടില്‍ ആണ് മോഷണം നടന്നത് . നാല് പവന്‍ സ്വര്‍ണം അടക്കം ഉള്ളത് മോഷണം പോയി . പുറകിലെ വാതില്‍ കുത്തി തുറന്നു ആണ് മോഷണം . വീട്ടുകാര്‍ ഉള്ളപ്പോള്‍…

Read More