konnivartha.com : വസ്തു പോക്കുവരവ് സംബന്ധമായി വയത്തല സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ചെറുകോല്‍ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസര്‍ എസ്.രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു തോമസ് എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. വസ്തു പോക്കുവരവിന് കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും ആണ് ഇന്നലെ വിജിലിന്‍സിന്റെ കെണിയില്‍ വീണത് . ചെറുകോല്‍ വില്ലേജ് ഓഫീസര്‍ രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു എന്നിവരെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. ചെറുകോല്‍ സ്വദേശി ഷാജി ജോണിന്റെ പരാതിയിലാണ് വിജിലന്‍സ് കെണിയൊരുക്കിയത്. കഴിഞ്ഞ മാസം പകുതിയോടെ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്തു കിട്ടുന്നതിന് ഷാജി അപേക്ഷ നല്‍കിയിരുന്നു. നാല് തവണ നേരിട്ടെത്തുകയും…
Read More