പത്രപ്രവര്‍ത്തകനില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറന്‍സിക് ലാബില്‍ അയച്ചു: എറണാകുളം സെന്‍ട്രല്‍ എസിപി ഫോണ്‍ തിരികെ എടുത്തു കൈമാറണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്: മറുനാടന്‍ കേസില്‍ പോലീസിന് വീണ്ടും തിരിച്ചടി konnivartha.com/ കൊച്ചി: പത്രപ്രവര്‍ത്തകനില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറന്‍സിക് ലാബിലേക്ക് അയച്ച പൊലീസിന് തിരിച്ചടി. നാലാഴ്ചയ്ക്കുള്ളില്‍ ഫോണ്‍ ഫോറന്‍സിക് ലാബില്‍ നിന്ന് എടുത്ത് ഹര്ജിക്കാരന് തിരികെ നല്കാന് ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി. മംഗളം പത്തനംതിട്ട ജില്ലാ ലേഖകന്‍ ഓമല്ലൂര്‍ ഉജ്ജയിനിയില്‍ ജി. വിശാഖന് അഡ്വ. ഡി. അനില്‍കുമാര്‍ മുഖേനെ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റേതാണ് ഉത്തരവ്. ഇതോടെ മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ക്കൂടി പോലീസിനും സര്‍ക്കാരിനും കനത്ത തിരിച്ചടി നേരിട്ടു. പി.വി.…
Read More