കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു

  konnivartha.com: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു.കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.മറ്റുള്ളവരുടെ വിലാസം ലഭ്യമായിട്ടില്ല . തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരണപ്പെട്ടു . ഇതിൽ‌ 7 പേരുടെ നില ഗുരുതരമാണ്.അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീ പിടിത്തം . 195 പേരാണ് ആറു നില കെട്ടിടത്തില്‍ ഉണ്ടായിരുന്നത് . മിക്കവരും മലയാളികള്‍ ആണ് . കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറയുന്നു . 21 പേരുടെ വിവരങ്ങൾ ലഭ്യമായി 1.ഷിബു വർഗീസ് 2 തോമസ് ജോസഫ് 3.പ്രവീൺ മാധവ് സിംഗ് 4.ഷമീർ 5. ലൂക്കോസ്…

Read More