konnivartha.com/പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള പതിനഞ്ചാം വാര്‍ഡിലെ കുമ്പഴ ചന്ത മൈതാനം (ഇപ്പോള്‍ ഓപ്പണ്‍ സ്റ്റേജ്, ഹെല്‍ത്ത് സെന്റര്‍ ഇരിക്കുന്ന സ്ഥലം) നിയമപരമായി അളന്ന് തിട്ടപ്പെടുത്തണമെന്നും കയ്യേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നഗരസഭാ സെക്രട്ടറിക്ക് പരാതി . നഗരസഭയിലെ താമസക്കാരനായ കുമ്പഴ ഇഞ്ചത്താനം വീട്ടില്‍ പ്രകാശ് ആണ് പരാതിക്കാരന് . നഗരസഭയുടെ വസ്തുവകകളും സ്വത്തുക്കളും പലരീതിയിലും അന്യാധീനപ്പെട്ടു പോകുകയോ ചില സ്വകാര്യ വ്യക്തികള്‍ കയ്യേറുകയോ ചെയ്തിട്ടുണ്ടെന്നും ഇപ്രകാരം നഗരസഭയ്ക്ക് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തന്റെ കൂടി നഷ്ടം ആണെന്നും പരാതിക്കാരന് പറയുന്നു. പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലും തീറാധാരത്തിലും കരം തീരുവയിലും ഉള്ളതാണ് പതിനഞ്ചാം വാര്‍ഡില്‍ കുമ്പഴ ജംഗ്ഷനില്‍ മലയാലപ്പുഴ റോഡിന് അഭിമുഖമായുള്ള ചന്ത മൈതാനം. മുമ്പ് ഇവിടം വോളിബോള്‍ കോര്‍ട്ട് ആയി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ നഗരസഭയുടെ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ അടുത്തകാലത്ത്…
Read More