കാർഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി

കാർഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി  ശമ്പള പരിഷ്‌കരണത്തിന് മുൻകാല പ്രാബല്യം കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. പുതുക്കിയ ശമ്പളത്തിന് 2018 ജൂലൈ ഒന്നു മുതലുള്ള മുൻകാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. 2013 ലാണ് സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിൽ അവസാനം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്‌കരണം നടപ്പിലാക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി പൂർത്തിയായ മുറയ്ക്ക് മുൻകാല പ്രാബല്യം നൽകിയത്. ശമ്പള പരിഷ്‌കരണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ വിശദമായ പരിശോധന നടത്തുകയും രജിസട്രാറുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചത്. വിവിധ അലവൻസുകളിൽ വർദ്ധന വരുത്തിയുിട്ടുണ്ട്. ഇൻക്രിമെന്റുകൾ നേരത്തയുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി കാലതാമസമില്ലാതെ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.…

Read More