കാട്ടാത്തി ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു

  konnivartha.com; തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കോന്നി കാട്ടാത്തി ഉന്നതിയില്‍ സന്ദര്‍ശനം നടത്തി. നാടിന്റെ വികസനം സാധ്യമാക്കുന്നതിനും സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് 2002 ലെ വോട്ടര്‍ പട്ടിക നല്‍കിയതിനാല്‍ ഫോം പൂരിപ്പിക്കുന്നത് അനായസമാകും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഏവരും പങ്കാളികളാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ 210-ാം നമ്പര്‍ ബൂത്ത് പരിധിയിലുള്ള കാട്ടാത്തി ഉന്നതിയിലുള്ളവര്‍ക്ക് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബിഎല്‍ഒ കെ മനോജ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ആകെ 55 വോട്ടര്‍മാരാണ് ഉന്നതിയിലുള്ളത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ…

Read More