കല്ലേലി കാവിലെ രണ്ടാം ദിന മഹോത്സവം ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു

  കോന്നി : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു . 999 മലക്കൊടിയ്ക്ക് മുന്നിൽ താംബൂലം വെച്ചു ,മലയ്ക്ക് 101 കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ എന്നിവ സമർപ്പണം ചെയ്തു . മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി എന്നിവയും നടന്നു . ഊരാളി മല വിളിച്ചു ചൊല്ലി കരിക്ക് ഉടച്ചു . ഒന്നാം മഹോത്സവത്തിന് സാമൂഹിക സാംസ്കാരിക സമുദായ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ ചേർന്ന് ഭദ്രദീപം തെളിയിച്ചു .മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ്‌, കല്ലേലി തോട്ടം വാർഡ്‌ മെമ്പർ സിന്ധു പി സന്തോഷ്‌, സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക്…

Read More