കയാക്കിംങ് ട്രയൽ റൺ നടന്നു: കോന്നി മണ്ഡലത്തില്‍ അഡ്വഞ്ചർ ടൂറിസത്തിന് അനന്ത സാധ്യതകള്‍

  konnivartha.com മലയോര നാടിന്‍റെ  ടൂറിസം പ്രതീക്ഷകൾക്ക് ചിറകുവിരിച്ച് സീതത്തോട് കക്കാട്ടാറിൽ കയാക്കിംങ് ട്രയൽ റൺ നടന്നു. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന കായിക വിനോദത്തിനാണ് തുടക്കമായത്. കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംങ് ആരംഭിക്കുന്നത്. ടൂറിസത്തിൻ്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നതെങ്കിലും ഒളിമ്പിക്സിലെ ഒരു പ്രധാന കായിക ഇനമാണ് കയാക്കിംങ്. ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലിൽ ആണ് ട്രയൽ റണ്ണിൻ്റെ ഫ്ലാഗ് ഓഫ് നടന്നത്.ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് പവർഹൗസ് ജംഗ്ഷനിൽ വരെയാണ് കയാക്കിംഗ് നടത്തുന്നത്. പ്രശസ്ത കയാക്കിംങ് വിദഗ്ദ്ധൻ നോമി പോളിൻ്റെ നേതൃത്വത്തിൽ നിഥിൻ ദാസ് ,വിശ്വാസ് രാജ്, കെവിൻ ഷാജി, ഷിബു പോൾ എന്നിവരുൾപ്പെട്ട 5 അംഗ സംഘമാണ് ട്രയൽ റണ്ണിനെത്തിയത്. ഒരാൾക്ക് വീതം സാഹസിക യാത്ര ചെയ്യാൻ…

Read More