പത്തനംതിട്ട ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലന്‍ (69),, ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന്‍ (58), തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന്‍ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കര്‍ (49), പുതൂര്‍ സ്വദേശി ജോസ് (73), കീഴൂര്‍ സ്വദേശി കൃഷ്ണ കുമാര്‍ (53), പറളം സ്വദേശി വേലായുധന്‍ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1232 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 926, കോഴിക്കോട് 1106, തൃശൂര്‍ 929, ആലപ്പുഴ 802, കൊല്ലം 737, മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂര്‍ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസര്‍ഗോഡ് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 12, എറണാകുളം 10, കോഴിക്കോട് 7, കോട്ടയം, തൃശൂര്‍ 6 വീതം, പത്തനംതിട്ട 3, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 705, കൊല്ലം 711, പത്തനംതിട്ട 330, ആലപ്പുഴ 769, കോട്ടയം 404, ഇടുക്കി 71, എറണാകുളം 970, തൃശൂര്‍ 203, പാലക്കാട് 373, മലപ്പുറം 832, കോഴിക്കോട് 705, വയനാട് 92, കണ്ണൂര്‍ 426, കാസര്‍ഗോഡ് 248 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,425 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,67,082 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2899 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാര്‍ഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 220 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, മിത്രപുരം, പറക്കോട്, കരുവാറ്റ) 7
2 പന്തളം
(കുരമ്പാല, പൂഴിക്കാട്) 10
3 പത്തനംതിട്ട
(കുമ്പഴ, കുലശേഖരപതി, വലഞ്ചുഴി, വെട്ടിപ്രം, തൈക്കാവ്) 26
4 തിരുവല്ല
(കല്ലിശേരി, ചുമത്ര, കാവുംഭാഗം, മഞ്ഞാടി, മുത്തൂര്‍, കുറ്റപ്പുഴ) 16
5 ആനിക്കാട്
(നൂറോമാവ്) 1
6 ആറന്മുള
(ഇടയാറന്മുള, കുറിച്ചിമുട്ടം, നീര്‍വിളാകം, തീയാടിക്കല്‍) 18
7 അരുവാപുലം
(കുമ്മണ്ണൂര്‍) 1
8 അയിരൂര്‍
(ചെറുകുന്നം, അയിരൂര്‍) 2
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍
(ചെറുകോല്‍) 2
11 ചിറ്റാര്‍ 1
12 ഏറത്ത്
(മണക്കാല, വടക്കടത്തുകാവ്, അന്തിച്ചിറ, വട്ടമേല്‍പ്പടി, വയല) 18
13 ഏനാദിമംഗലം
(ഇളമണ്ണൂര്‍, പൂതങ്കര) 5
14 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ, വളളംകുളം) 8
15 ഏഴംകുളം
(തൊഴുവക്കാട്, അറുകാലിയ്ക്കല്‍ ഈസ്റ്റ്) 3
16 എഴുമറ്റൂര്‍ 1
17 കടമ്പനാട്
(കടമ്പനാട് സൗത്ത്, കടമ്പനാട് നോര്‍ത്ത്, തുവയൂര്‍, മണ്ണടി, മലങ്കാവ്) 10
18 കടപ്ര 1
19 കലഞ്ഞൂര്‍
(ഇടത്തറ, അതിരുങ്കല്‍, കൂടല്‍) 7
20 കല്ലൂപ്പാറ
(കല്ലൂപ്പാറ) 3
21 കവിയൂര്‍
(കവിയൂര്‍) 3
22 കൊടുമണ്‍
(ഇടത്തിട്ട, അങ്ങാടിക്കല്‍, അങ്ങാടിക്കല്‍ നോര്‍ത്ത്്) 7
23 കോയിപ്രം
(പുല്ലാട്) 3
24 കോന്നി
(പയ്യനാമണ്‍, പെരിഞൊട്ടയ്ക്കല്‍) 2
25 കൊറ്റനാട്
(പെരുമ്പെട്ടി, കുരിശുമുട്ടം) 10
26 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കോട്ടാങ്ങല്‍) 3
27 കുളനട 1
28 മല്ലപ്പളളി
(മല്ലപ്പളളി) 4
29 മെഴുവേലി 1
30 മൈലപ്ര
(മൈലപ്ര) 4
31 നാറാണംമൂഴി
(കക്കുടുമണ്‍, നാറാണംമൂഴി) 4
32 നാരങ്ങാനം 1
33 നെടുമ്പ്രം
(പൊടിയാടി) 6
34 നിരണം 1
35 പളളിക്കല്‍
(പെരിങ്ങനാട്, തെങ്ങമം) 5
36 പന്തളം-തെക്കേക്കര
(പടുകോട്ടയ്ക്കല്‍) 2
37 പെരിങ്ങര
(കാരയ്ക്കല്‍, മേപ്രാല്‍) 3
38 പ്രമാടം
(ഇളകൊളളൂര്‍, ഇളപ്പുപാറ) 2
39 പുറമറ്റം
(വെണ്ണികുളം, മുണ്ടമല) 4
40 റാന്നി
(തോട്ടമണ്‍, മന്ദിരം ജംഗ്ഷന്‍, ബ്ലോക്കുപടി,) 6
41 റാന്നി-പഴവങ്ങാടി
(ചെല്ലക്കാട്, ഐത്തല, പഴവങ്ങാടി) 3
42 റാന്നി-അങ്ങാടി 1
43 റാന്നി-പെരുനാട്
(കൂനംകര, പെരുനാട്) 2
44 തോട്ടപ്പുഴശേരി
(കോളഭാഗം, ചിറയിറമ്പ്) 3
45 വടശേരിക്കര
(പേഴുംപാറ, ചെറുകുളഞ്ഞി, വടശേരിക്കര) 10
46 വളളിക്കോട്
(നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 9
47 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, വെച്ചൂച്ചിറ) 5
48 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 13034 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9991 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1)ഒക്ടോബര്‍ 13ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (81) ഒക്ടോബര്‍ 21 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 72 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 250 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 10517 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2440 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2301 പേര്‍ ജില്ലയിലും, 139 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 113
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 101
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 84
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 58
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 161
6 പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസി 69
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 59
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 15
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 59
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 44
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 52
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1234
13 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 2164

ജില്ലയില്‍ 14782 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2269 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3736 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 109 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 145 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 20787 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 92241, 708, 92949.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 61311, 1125, 62436.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2814, 40, 2854.
5 സി.ബി.നാറ്റ് പരിശോധന 131, 0, 131.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 156982, 1873, 158855.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 876 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2749 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1760 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.67 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 32 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1000 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

error: Content is protected !!