ഐരവൺ– അരുവാപ്പുലം പാലം :ശിലാസ്ഥാപനം 22-ന്: ചെങ്കോട്ട ഉള്ളവര്‍ക്ക് വരെ പ്രയോജനം

  konnivartha.com: അച്ചൻകോവിലാറ്റിൽ കോന്നി ഐരവൺ, അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്‍റെ ശിലാസ്ഥാപനം 22-ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ഐരവൺ പാലത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്നു അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.കോന്നിയുടെ വികസന സ്വപ്നങ്ങൾക്ക് മാറ്റു കൂട്ടുന്ന ഐരവൺ പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ശ്രമഫലമായി റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.കൊല്ലം സ്വദേശിയായ കരാറുകാരൻ കെ രാജീവ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. വ്യാഴം രാവിലെ 11 മണിക്ക് പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. അഡ്വ കെ യു ജനീഷ് കുമാർ…

Read More