ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നര്‍ പുരത്ത് മാരക മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു

  konnivartha.com : ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നര്‍ പുരത്ത് മാരക മാലിന്യം അന്തരീക്ഷത്തിലേക്ക് തള്ളുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിച്ചു. യാതൊരു വിധ അനുമതിയും കിട്ടാതിരുന്നിട്ടും ഭരിക്കുന്ന പാര്‍ട്ടിയിലെ സാദാ നേതാക്കളുടെ ഒത്താശയോടെയാണ് സെക്കന്‍ഡ് ഹാന്‍ഡ് പ്ലാന്റ് ഇവിടെ കൊണ്ട് ഇറക്കിയിരിക്കുന്നത്. തടയാനും പ്രക്ഷോഭം നടത്താനും ഒരു കുഞ്ഞുമില്ല. ചങ്ങനാശേരി പാലത്ര കണ്‍സ്ട്രക്ഷന്‍സിന് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി സ്‌കിന്നര്‍ പുരത്ത് അഞ്ചേക്കര്‍ തോട്ടഭൂമിയാണ് വാങ്ങിയിരിക്കുന്നത്. തോട്ടഭൂമിയില്‍ വ്യവസായം തുടങ്ങണമെങ്കില്‍ ഡീ നോട്ടിഫൈ ചെയ്യണം. ഇതു വരെ അങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ വന്നിട്ടില്ല. മാരക മലിനീകരണ ശേഷിയുള്ള ഡ്രം മിക്‌സിങ് പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. ഒരു അനുമതിയുമില്ലാതെയാണ് മലിനീകരണ ഭീകരനെ ഇന്നലെ രാത്രി ഇവിടെ കൊണ്ടിറക്കിയത്. പ്ലാന്റ് സ്ഥാപിച്ചു തുടങ്ങി. അനുമതി ആര്‍ക്ക് വേണം എന്നതാണ് ചോദ്യം. സിപിഎമ്മിന്റെ ഒത്താശയുണ്ടെങ്കില്‍ ഒരു…

Read More