konnivartha.com: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർമാൻ സോമശേഖരൻ നായർ പഠനോപകരണ വിതരണം നടത്തി.വേദി ജനറൽ സെക്രട്ടറി മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പുലിപ്പാറ യൂസഫ്,അഡ്വ.നൗഷാദ് കായ്പ്പാടി, ലാൽ ആനപ്പാറ, തോട്ടുമുക്ക് വിജയൻ, നെടുമങ്ങാട് എം നസീർ,വെമ്പിൽ സജി, കുഴിവിള നിസാമുദ്ദീൻ, വാണ്ട സതീഷ്, അനിൽകുമാർ.എ, ആദിത്യൻ.എസ്, എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Read Moreടാഗ്: എസ്.എസ്.എൽ.സി
എസ് എസ് എൽ സി,ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച് 3) ന് ആരംഭിക്കും
എസ് എസ് എൽ സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച് 3) ന് ആരംഭിക്കും .2025 എസ്.എസ്.എല്‍.സി /റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് 3-ന് ആരംഭിച്ച് മാര്‍ച്ച് 26-ന് അവസാനിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. ആണ്‍കുട്ടികള്‍ : 2,17,696 പെണ്‍കുട്ടികള്‍ : 2,09,325 സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് മേഖലകളിലെ സ്കൂളുകളില്‍ നിന്നും റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ : 1,42,298 കുട്ടികള്‍ എയിഡഡ് സ്കൂളുകള്‍ : 2,55,092 കുട്ടികള്‍ അണ്‍ എയിഡഡ്സ്കൂളുകള്‍ : 29,631 കുട്ടികള്‍ ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക്…
Read Moreഎസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 31 മുതൽ
konnivartha.com : 2021-2022 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
Read More