എലിപ്പനിക്കെതിരെ ജാഗ്രത പുലര്ത്തണം: തൊഴിലുറപ്പു ജോലിയിലുള്ളവര് ശ്രദ്ധിക്കണം എലിപ്പനി പ്രതിരോധ കാമ്പയിന് തുടക്കമായി പത്തനംതിട്ട നഗരസഭയില് എലിപ്പനി പ്രതിരോധ കാമ്പയിന്റെ ഉദ്ഘാടനം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്ക്ക് പ്രതിരോധ മരുന്നുകള് വിതരണം ചെയ്തുകൊണ്ട് നഗരസഭാ ചെയര്മാന് അഡ്വ. ടി.സക്കീര് ഹുസൈന് നിര്വഹിച്ചു. പ്രതിരോധ പ്രവര്ത്തനങ്ങളുടെ രണ്ടാംഘട്ടമായി 32 വാര്ഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികള്, ക്ഷീരകര്ഷകര് തുടങ്ങിയവര്ക്ക് പ്രതിരോധ മരുന്നുകള് വിതരണം ചെയ്യും. ആരോഗ്യകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് കൗണ്സില് അംഗങ്ങളായ എം. സി. ഷെറീഫ്, സി.കെ. അര്ജ്ജുനന്, ഹെല്ത്ത് സൂപ്പര്വൈസര് എ. ബാബു കുമാര്, പബ്ലിക് ഹെല്ത്ത് നഴ്സ് ഗീതാകുമാരി എന്നിവര് പങ്കെടുത്തു. എലിപ്പനിക്കെതിരെ ജാഗ്രത പുലര്ത്തണം- ഡിഎംഒ എലിപ്പനിക്കെതിരേ ജനങ്ങള് ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ.എ.എല്. ഷീജ അറിയിച്ചു. മഴ വിട്ടുമാറാതെ തുടരുന്നതിനാല് വെളളക്കെട്ടുകളില് ഇറങ്ങുന്നവരും…
Read Moreടാഗ്: എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം
എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം
എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം: ആരോഗ്യമന്ത്രി പ്രളയ സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ആരോഗ്യപ്രവർത്തകരും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ വ്യക്തി സുരക്ഷാ ഉപാധികൾ (കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക് എന്നിവ) ഉപയോഗിക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 mg (100 mg രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിച്ചിരിക്കണം. മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരണം. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. സ്വയം ചികിത്സ ചെയ്യരുത്. പനി, പേശി വേദന (കാൽ വണ്ണയിലെ പേശികളിൽ) തലവേദന, വയറ് വേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഇവ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ…
Read More