കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : പ്രതികള്‍ ഉടമകള്‍ മാത്രമാകരുത്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തുമായി 281 ശാഖയും ഉപ ശാഖകളുമായി വലിയ രീതിയില്‍ പ്രവര്‍ത്തിക്കുകയും ആയിരകണക്കിന് നിക്ഷേപകരുടെ വിശ്വസ്തത ആര്‍ജിച്ചു കൊണ്ട് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും കോടികണക്കിന് രൂപ നിക്ഷേപക തുകയായി തന്നെ സ്വീകരിക്കുകയും 2000 കോടിയിലേറെ തുക 21 കറക്ക് കമ്പനിയിലൂടെ വക മാറ്റി കടത്തുകയും ചെയ്ത ശേഷം നിക്ഷേപകരുടെ പരാതിയില്‍ നിലവില്‍ നിയമത്തിന് കീഴടങ്ങിയ വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയേലും ഭാര്യയും മൂന്നു പെണ്‍ മക്കളും അടങ്ങിയ കുടുംബം മാത്രം അഴികള്‍ക്കുള്ളിലായത് കൊണ്ട് തട്ടിപ്പിനിരയായവര്‍ക്ക് പണം മുഴുവന്‍ തിരികെ കിട്ടണമെന്നില്ല.   പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ കാലാകാലങ്ങളിലായി വിവിധ തരത്തില്‍ ഉള്ള ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിത സമ്പാദ്യം തട്ടിയെടുക്കാന്‍ ഗൂഡാലോചന നടത്തിയപ്പോള്‍ ഇതിനെല്ലാം തുടക്കം മുതല്‍ കൂട്ട് നിന്ന പോപ്പുലറിന്റെ ഉന്നത…

Read More