ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം :ആർ .കെ .കൃഷ്ണരാജ് ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ വിസ്മൃതിയിലേക്ക് ആഴ്ന്നിറങ്ങിപ്പോയേക്കാവുന്ന മഹാസംഭവങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പുതിയ തലമുറക്കായി തിരുശേഷിപ്പുകള്‍പോലെ കരുതുകയും കൈമാറുകയും ചെയ്ത കലാ സാങ്കേതിക മികവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഫോട്ടോഗ്രാഫി . പ്രകാശസംവേദനശേഷിയുള്ള പ്രതലത്തില്‍ അഥവാ പ്രത്യേക പേപ്പറില്‍ ജോസഫ് ഫോര്‍ നൈഫി എന്ന ഫ്രഞ്ചുകാരന് ഒബ്സ്ക്യുറ ക്യാമറ വഴി ആദ്യമായി ചിത്രം പകര്‍ത്തിയത് 1816 ല്‍ .ദൃശ്യകലാമാധ്യമങ്ങളില് ഫോട്ടോഗ്രാഫിക്ക് അന്ന് ഇന്നും ഏറെ പ്രധാന്യമാണുള്ളത് . മുക്കാലിയിലുറപ്പിച്ച ഫോട്ടോ എടുക്കുന്ന പെട്ടിയുമായായി വരുന്ന ഫോട്ടോഗ്രാഫര്‍ പെട്ടിക്കടുത്ത് ഒട്ടിനിന്ന് തലവഴി പുതപ്പുപോലുള്ള കറുത്ത തുണിയിട്ട് മൂടി റെഡി വണ്‍ ടൂ ത്രീ എന്ന നിര്‍ദ്ദേശവുമായി ലെന്‍സിന്റെ മൂടി തുറന്നടച്ചുകൊണ്ട് ഫോട്ടോ എടുത്ത ഒരു കാലമുണ്ടായിരുന്നു . ജനനം മരണം വിവാഹം ഉദ്ഘാടനം അനുസ്മരണം ഗൃഹപ്രവേശം എന്നുവേണ്ട സര്വ്വവിധപരിപാടികള്ക്കും ഫോട്ടോഗ്രാഫര്‍ അനിവാര്യമായിരുന്നു .…
Read More