konnivartha.com: കോന്നിയിലെ ആദ്യകാല സംഗീതജ്ഞനായിരുന്ന ആറൻമുള കുട്ടപ്പപ്പണിക്കർക്ക് കോന്നി സംഗീതസഭ സ്മരണാഞ്ജലി അർപ്പിക്കുന്നു.നാഗസ്വരം, വോക്കൽ, പുല്ലാങ്കുഴൽ എന്നിവയിൽ വിദ്വാനായിരുന്ന ആറന്മുള കുട്ടപ്പപ്പണിക്കരുടെ അനുസ്മരണവും സംഗീതസഭയുടെ ഉദ്ഘാടനവും ബുധനാഴ്ച ജൂലൈ (26) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പ്രശസ്തനായ നാഗസ്വര വിദ്വാനായിരുന്ന കുട്ടപ്പപ്പണിക്കർ വായ്പാട്ടിലും പുല്ലാങ്കുഴലിലും മികവ് കേരള കലാരംഗങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . തിരുവിതാംകൂർ ദേവസ്വo ബോർഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ നാഗസ്വര വാദകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കേരളത്തിലെ പ്രമുഖ സംഗീതജ്ഞരുടെ ആദ്യകാല ഗുരു കൂടി ആയിരുന്നു കുട്ടപ്പപ്പണിക്കർ. വിവാഹ ശേഷം കോന്നിയിൽ സ്ഥിരമാക്കിയ കുട്ടപ്പപ്പണിക്കർ ദേവസ്വം ബോർഡ് മേജർ ക്ഷേത്രങ്ങളിലെ നാഗസ്വരവാദകനായിരുന്നു . റിട്ടയർ ചെയ്യുമ്പോൾ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ നാഗസ്വര ഉപാസകനായിരുന്നു .ഈ കാലയളവിൽ ഒട്ടേറെ വിദ്യാർത്ഥികളെ കർണ്ണാടക സംഗീതം പഠിപ്പിച്ചു .കൂട്ടത്തിൽ ഇളയ മകൻ സുരേഷിനെയും . കോന്നിയൂർ സുരേഷ് കെ.നായർ കർണ്ണാടക…
Read More