konnivartha.com: കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ വ്യവസായിയുടെ 10 ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ കവർന്ന പ്രതി ധീരജ് ഗിരിയെ ഉത്തർപ്രദേശിൽ നിന്നും മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഫോണിലെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലേക്ക് ഇന്ത്യയിലെ പ്രമുഖ ബാങ്കിൻ്റെ പേരിലുള്ള ആധാർ അപ്ഡേഷൻ മെസ്സേജിനൊപ്പം ഉണ്ടായിരുന്ന എ.പി.കെ ഫയലിലൂടെയാണ് തട്ടിപ്പിന് തുടക്കം. ഇതിൻ്റെ ലിങ്ക് പരാതിക്കാരൻ തുറന്നതിനെ തുടർന്ന് 10 ലക്ഷം രൂപ നഷ്ടമായി. പോലീസ് അന്വേഷണത്തിൽ 39 അക്കൗണ്ടുകളിലേക്കായി 41 ഇടപാടുകളിലൂടെയാണ് 10 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് വ്യക്തമായി. കൊച്ചി സിറ്റി സൈബർ സെല്ലിന്റെയും സൈബർ ഡോമിന്റെയും ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെയും സഹായത്തോടെയാണ് എ.പി.കെ ഫയൽ ഉണ്ടാക്കിയ ആളെ കണ്ടെത്തിയത്. തുടർന്ന് ഗൂഗിളിന്റെ സഹായത്തോടെ ഫയൽ ഉണ്ടാക്കിയ ആളുടെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി. ഗൂഗിൾ നൽകിയ ഫോൺ നമ്പർ, ഇമെയിൽ ഐഡി, ഐപി…
Read More