അരുവാപ്പുലം സഹകരണ ബാങ്കില്‍ കുടിശിക നിവാരണം : നിക്ഷേപ സമാഹരണവും

  കോന്നി അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ നവ കേരളീയം പദ്ധതി അനുസരിച്ച് കുടിശിക നിവാരണവും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയും നിക്ഷേപ സമാഹരണവും മേയ് 31 വരെ നടക്കും എന്ന് ബാങ്ക് അധ്യക്ഷന്‍ കോന്നി വിജയകുമാര്‍ , മാനേജിംഗ് ഡയറക്ടര്‍ എസ് ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു . വായ്പ്പാ കുടിശിക വരുത്തിയിട്ടുള്ള അംഗങ്ങള്‍ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ വേണ്ടി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് . നിക്ഷേപങ്ങള്‍ക്ക് കൂടിയ പലിശ 7.5 % വരെ ലഭ്യമാണ് . കൂടാതെ സ്വര്‍ണ്ണ പണയ വായ്പ്പ , കുടുംബ ശ്രീ വായ്പ്പ , വിവിധയിനം കാര്‍ഷിക വയ്പ്പ , കെ സി സി വായ്പ്പ , പത്ത് ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ എന്നിവ അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ പ്രത്യേകതയാണ് . അരുവാപ്പുലം , കോന്നി, കൊക്കാത്തോട്‌…

Read More

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ളതും, പൊക്കം കുറഞ്ഞതും, അധികം പടരാത്തതും, വീട്ടുവളപ്പിൽ കൃഷി ചെയ്യുവാൻ യോജിച്ചതുമായ കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ അരുവാപ്പുലം കൊക്കാത്തോട് ബ്രാഞ്ചുകളിൽ ആരംഭിച്ചു. അരുവാപ്പുലത്ത് ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ പഞ്ചായത്ത് അംഗം എസ്സ് .ബാബുവിന് തൈ നൽകി ഉദ്ഘാടനം ചെയ്തു. കൊക്കാത്തോട്ടിൽ ബോർഡ് അംഗം ജോജു വർഗ്ഗീസ് പഞ്ചായത്ത് അംഗം വി കെ രഘുവിന് നൽകി ഉദ്ഘാടനം ചെയ്തു. എസ്സ് .സന്തോഷ്കുമാർ, സലിൽ വയലാത്തല, എസ്സ്.ശിവകുമാർ, ഡി കെ . ബിനു എന്നിവർ സംസാരിച്ചു . തൈ ആവശ്യമുള്ളവർ ഓഗസ്റ്റ് 18 വരെ അപേക്ഷ നൽകാവുന്നതാണ്.  

Read More

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും konnivartha.com : സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലയിൽ താമസ്സിക്കുന്ന എല്ലാ കർഷകർക്കും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകളിൽ എവിടെയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ ,കരം ഒടുക്ക് രസീത്, ബാങ്ക് പാസ്സ് ബുക്ക്പകർപ്പുകൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9446363111 നമ്പരിൽ പ്രവൃത്തി ദിനങ്ങളിൽ അറിയാവുന്നതാണ്.

Read More