അരുവാപ്പുലം സഹകരണ ബാങ്കില്‍ കുടിശിക നിവാരണം : നിക്ഷേപ സമാഹരണവും

Spread the love

 

കോന്നി അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കില്‍ നവ കേരളീയം പദ്ധതി അനുസരിച്ച് കുടിശിക നിവാരണവും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയും നിക്ഷേപ സമാഹരണവും മേയ് 31 വരെ നടക്കും എന്ന് ബാങ്ക് അധ്യക്ഷന്‍ കോന്നി വിജയകുമാര്‍ , മാനേജിംഗ് ഡയറക്ടര്‍ എസ് ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു .

വായ്പ്പാ കുടിശിക വരുത്തിയിട്ടുള്ള അംഗങ്ങള്‍ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ വേണ്ടി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് .

നിക്ഷേപങ്ങള്‍ക്ക് കൂടിയ പലിശ 7.5 % വരെ ലഭ്യമാണ് . കൂടാതെ സ്വര്‍ണ്ണ പണയ വായ്പ്പ , കുടുംബ ശ്രീ വായ്പ്പ , വിവിധയിനം കാര്‍ഷിക വയ്പ്പ , കെ സി സി വായ്പ്പ , പത്ത് ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ എന്നിവ അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ പ്രത്യേകതയാണ് . അരുവാപ്പുലം , കോന്നി, കൊക്കാത്തോട്‌ , ഐരവണ്‍ ശാഖകളില്‍ എല്ലാ സേവനവും ലഭിക്കും

അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ : പി റ്റി :148)
ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251 ബ്രാഞ്ചുകള്‍ : അരുവാപ്പുലം(2342351 ) ഐരവണ്‍ (2342251) കോന്നി (2341651 ) കൊക്കാത്തോട് (2395151 )

error: Content is protected !!