ബിഎസ്എഫിൻ്റെ പെൺ നായ പ്രസവിച്ചു, അന്വേഷണത്തിന് ഉത്തരവ്

Meghalaya: BSF orders court of inquiry after sniffer dog gets pregnant മേഘാലയയിലെ അതിർത്തി രക്ഷാ സേനയുടെ സ്‌നിഫർ നായ്ക്കളിൽ ഒന്ന് പ്രസവിച്ചു. ഡിസംബർ 5 ന് ലാൽസി എന്ന പെൺനായയാണ് മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്. ഇതേ തുടർന്ന് നായ എങ്ങനെ ഗർഭിണിയായി എന്ന് കണ്ടെത്താൻ സെെനിക കോടതി ഉത്തരവിട്ടു. ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്.നിയമം അനുസരിച്ച് ഒരു ബിഎസ്എഫ് നായ ഉയർന്ന സുരക്ഷാ മേഖലയിൽ ഗർഭിണിയാകാൻ പാടില്ല. സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ ഉപദേശത്തിനും മേൽനോട്ടത്തിനും വിധേയമായി മാത്രമേ നായകൾക്ക് പ്രജനനം നടത്താൻ അനുവാദമുള്ളൂവെന്നും നിയമത്തിൽ പറയുന്നു. ഇവ നിലനിൽക്കെയാണ് ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായ ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.ബിഎസ്എഫിൻ്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സെെനിക കോടതിയാണ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്…

Read More