കോന്നി വാര്‍ത്ത ഡോട്ട് കോം : 2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ അനിൽ അക്ഷരശ്രീ കലഞ്ഞൂർ എൽ. പി.എസ്. എസ്. എം. സി. യുടെ സ്നേഹാദരവ് കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജോലിയോട് വളരെ ആത്മാർത്ഥത പുലർത്തുന്ന അധ്യാപകനാണ് അനിൽ അക്ഷരശ്രീ എന്ന് ഉദ്ഘാടനം ചെയ്ത എംഎൽഎ ജനീഷ് കുമാർ പറഞ്ഞു. 18 സെന്റിൽ പ്രവർത്തിക്കുന്ന എൽ പി സ്കൂൾ 607 കുട്ടികളുമായി മുന്നോട്ടു പോകുന്നത് വളരെ സ്ഥലപരിമിതി യോടെയാണ് എന്ന കാര്യം ബോധ്യമായി ഉടൻതന്നെ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. അനിൽ സാറിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സജി പറഞ്ഞു. രമ സുരേഷ്, രാജേഷ് മോൻ,…
Read More