അടൂര്‍ നിയോജക മണ്ഡലം നവകേരള സദസ് വാര്‍ത്തകള്‍ ( 17/12/2023)

അടൂര്‍ നിയോജക മണ്ഡലം നവകേരള സദസ് നവകേരള സദസിലെത്തുന്നത് എന്റെ നാട് തകര്‍ന്നു കൂടാ എന്ന ബോധ്യത്തോടെ യെത്തുന്നവര്‍: മുഖ്യമന്ത്രി konnivartha.com: എന്റെ നാട് തകര്‍ന്നു കൂടാ, കേരളം തകര്‍ന്നു കൂടാ എന്ന ബോധത്തിന്റെ ഭാഗമായി ഒഴുകിയെത്തുന്നവരാണ് നവകേരള സദസ്സിലെത്തുന്ന പതിനായിരങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയിലെ അവസാന നവകേരള സദസ്സായ അടൂര്‍ നിയോജകമണ്ഡലത്തിലെ സദസിനെ അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആരും നിര്‍ബന്ധിച്ചല്ല ആളുകള്‍ നവകേരള സദസിനെത്തുന്നത്. എന്റെ നാടിന്റെ ഭാവി, എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്ന ബോധ്യത്തോടെയെത്തുന്നതാണവര്‍. എല്ലാ കൂട്ടായ്മകളെയും കവച്ചുവയ്ക്കുന്ന ജനക്കൂട്ടമാണ് എല്ലാ സദസ്സിലും എത്തുന്നത്. സാമാന്യം വലിയ ഗ്രൗണ്ടുകളിലാണ് നവകേരള സദസ് നടക്കുന്നത്. എന്നാല്‍ ഗ്രൗണ്ടുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയിലേറെയാണ് ഓരോ സദസ്സിലും ഒഴുകിയെത്തുന്നത്. കനത്ത മഴയുണ്ടായിട്ടും അടൂരിലും സ്ഥിതി വ്യത്യസ്തമായില്ല – മുഖ്യമന്ത്രി പറഞ്ഞു. അതിക്രൂരമായ…

Read More