സ്‌കോഡയുടെ കൈലാക്ക് (Kylaq) വരുന്നു

  konnivartha.com/ കോട്ടയം: സ്‌കോഡ ഓട്ടോ അടുത്ത വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന കോംപാക്ട് എസ്‌യുവിക്ക് പേരായി. കൈലാക്ക് (Kylaq) എന്നായിരിക്കും അണിയറയില്‍ ഒരുങ്ങുന്ന ഈ വാഹനം വിളിക്കപ്പെടുക. ഈ കോംപാക്ട് എസ്‌യുവിയുടെ വരവോടെ ഇന്ത്യയില്‍ സ്‌കോഡ ഒരു പുതുയുഗപ്പിറവിക്കായി കാത്തിരിക്കുകയാണ്. ദേശീയ തലത്തില്‍ കമ്പനി നടത്തിയ ‘നെയിം യുവര്‍ സ്‌കോഡ’ എന്ന പേരിടല്‍ മത്സരത്തിലൂടെ പൊതുജനങ്ങള്‍ നിര്‍ദേശിച്ച പേരുകളില്‍ നിന്നാണ് ഈ നാമം തിരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തിലേറെ ആളുകളാണ് പുതിയ പേരുകള്‍ നിര്‍ദേശിച്ചത്. ഇവയില്‍ 24,000 പേരുകളും വളരെ സവിശേഷമായിരുന്നു. ഫെബ്രുവരിയിലാണ് ഈ പുതിയ മോഡലിന്റെ ആദ്യ പ്രഖ്യാപനം വന്നത്. വിപുലമായ രീതിയില്‍ തന്നെ കൈലാക്ക് (Kylaq) നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.   “ഞങ്ങളുടെ ഏറ്റവും പുതിയ എസ് യുവി കൈലാക്ക് (Kylaq) ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ളതാണ്. സ്‌കോഡ എന്ന ബ്രാന്‍ഡിനോട് ഇന്ത്യക്കാര്‍ ഇഷ്ടം വെളിപ്പെടുത്തുന്നതായിരുന്നു ഇത്. ഇന്ത്യയിലേയും…

Read More