konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്സ്(തപസ് ) സ്കൂൾ- അങ്കണവാടി പ്രവേശനോത്സവങ്ങളോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ പതിനഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 500 ൽ അധികം വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ ജില്ലയിലെ നാനാ ഭാഗത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചു നൽകി. തപ: പ്രകാശം എന്ന പദ്ധതിയുടെഉദ്ഘാടന കർമ്മം പത്തനംതിട്ട 14(K) ബറ്റാലിയൻ NCC ഓഫീസിൽ വച്ച് NCC കമാന്റിങ് ഓഫീസർ കേണൽ മായങ്ക് ഖാരെ, സുബേദാർ മേജർ ഷിബു സി എന്നിവർ ചേർന്ന് നിർവഹിച്ചു. പഠന സാമഗ്രികൾ സ്കൂൾ പ്രഥമഅധ്യാപകർക്ക് തപസ് പ്രതിനിധികൾ കൈമാറി. തപസിനു വേണ്ടി രക്ഷാധികാരി ദിനേഷ് കൊടുമൺ,പ്രസിഡന്റ് സതീഷ് താഴൂർകടവ്,സെക്രട്ടറി മുകേഷ് പ്രമാടം, ട്രഷറർ അനു പ്രശാന്ത് പത്തനംതിട്ട, സബ് ട്രഷറർ മനുകുമാർ മണ്ണടി,കമ്മറ്റി അംഗങ്ങളായ അജയ് ലോചനൻ പന്തളം എന്നിവർക്കൊപ്പം 50 ഓളം സൈനികരും…
Read More