സായുധ സേനകൾക്കിടയിൽ തിനയുടെ ഉപയോഗവും ആരോഗ്യകരമായ ഭക്ഷണരീതികളും പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പിൽ, പ്രതിരോധ മന്ത്രാലയവും (MoD) ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. രക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണ പത്രം ഒപ്പുവെച്ചത്. ശ്രീ അന്നയുടെ (മില്ലറ്റ്) ഉപഭോഗവും അതിന്റെ ആരോഗ്യ ഗുണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി എഫ്എസ്എസ്എഐ-യുടെ ‘ഹെൽത്തി റെസിപ്പിസ് ഫോർ ഡിഫൻസ്’ എന്ന പുസ്തകവും ഇരു മന്ത്രിമാരും ചേർന്ന് പുറത്തിറക്കി. പ്രതിരോധ മന്ത്രാലയത്തിന് (MoD) വേണ്ടി ഡയറക്ടർ ജനറൽ (സപ്ലൈസ് ആൻഡ് ട്രാൻസ്പോർട്ട്) ലെഫ്റ്റനന്റ് ജനറൽ പ്രീത് മൊഹീന്ദര സിംഗ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എക്സിക്യൂട്ടീവ് ഡയറക്ടർ ഇനോഷി…
Read More