സംസ്ഥാനത്ത് ജീവനം പദ്ധതിക്ക് തുടക്കംകുറിച്ച് പത്തനംതിട്ട

  കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജീവനം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയാണ് ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ വിവിധ കോടതികള്‍ മുഖേനെ 2018 -ല്‍ 88 കുറ്റവാളികളേയും 2019-ല്‍ 118 കുറ്റവാളികളേയുമാണു പ്രൊബേഷന്‍ ഓഫീസര്‍മാരുടെ നിരീക്ഷണത്തിന്‍ കീഴില്‍ നല്ലനടപ്പിന് വിട്ടിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ഇരയായി ഗൃഹനാഥന്‍ കൊല്ലപ്പെടുകയോ ഗുരുതരപരുക്ക് ഏല്‍ക്കുകയോ ചെയ്യുന്നതുമൂലം കുടുംബത്തിന്റെ ഉപജീവന മാര്‍ഗമില്ലാതാകും. അത്തരക്കാരെ സഹായിക്കുന്നതിനായാണു പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ പിന്‍തുണയോടെ സുമനസുകളുടെ സഹായത്തോടെ ജീവനം പദ്ധതി ആവിഷ്‌കരിച്ചതെന്നും…

Read More