സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം പത്തനംതിട്ടയില്‍ നടന്നു

പത്തനംതിട്ട ജില്ലയിലെ ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണം സംസ്ഥാനതലത്തില്‍ ദുരന്തസാക്ഷരത ക്യാമ്പയിനുകള്‍ക്ക് വഴിയൊരുക്കും:മന്ത്രി കെ. രാജന്‍ പത്തനംതിട്ട ജില്ലയില്‍ 2021ല്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈനായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണത്തിനായുള്ള ഇന്‍സിഡന്റ് റിവ്യു ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയതും പത്തനംതിട്ട ജില്ലയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ദുരന്തനിവാരണ സാക്ഷരത ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.   പ്രവചനാതീതമായ രീതിയിലാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2018 മുതല്‍ പത്തനംതിട്ട ജില്ല വലിയ ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വലിയ പാഠമാണ് 2018 ലെ വെള്ളപ്പൊക്കം പഠിപ്പിച്ചത്. അതിന്റെ…

Read More