സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനിതാ ശിശു വികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമൂഹത്തില്‍ സ്ത്രീധനം മൂലമുള്ള പ്രശ്‌നങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങള്‍ തടയുന്നതിന് സ്ത്രീകള്‍ മുന്നിട്ട് പ്രവര്‍ത്തിക്കുകയും സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുകയും വേണം. സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികള്‍ ആകണമെന്നും പരാതികള്‍ ഉണ്ടെങ്കില്‍ അവ തുറന്ന് പറയാന്‍ ആര്‍ജവം നേടണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് ഓരോ സ്ത്രീയും സ്വയം പ്രതിജ്ഞയെടുക്കണം. എങ്കില്‍ മാത്രമേ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നടപ്പായ സ്ത്രീധന നിരോധന നിയമം നമ്മുടെ രാജ്യത്ത് പൂര്‍ണമായും പാലിക്കപ്പെടുകയുള്ളെന്നും മന്ത്രി…
Read More