ക്ഷേത്ര ദർശനത്തിനെത്തിയ മലേഷ്യൻ സ്വദേശിക്ക് നഷ്ടപ്പെട്ട ബാഗ് തിരികെ കിട്ടി

 

konnivartha.com: ക്ഷേത്ര ദർശനത്തിനെത്തിയ മലേഷ്യൻ സ്വദേശിക്ക് നഷ്ട്ടപെട്ട ബാഗ് തിരികെ കിട്ടി. മലേഷ്യൻ സ്വദേശി മഹേശ്വരനും സുഹൃത്തുക്കളായ രണ്ടു പേരും ചേർന്നാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സന്ദര്ശിക്കാനായി എത്തിയത്.

കഴിഞ്ഞ ദിവസം യാത്രക്കിടയിൽ പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാർ കോട്ടയം മുക്കിലെ  കാർത്തിക ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പാലക്കാടിന് പോകുന്ന വഴിയിൽ ഹോട്ടലിൽ പണം, എ ടി എം കാർഡ്, പാസ്പോര്ട്ട്, മൊബൈൽ ഫോൺ , വിമാന ടിക്കറ്റ്, വിസ എന്നിവയടങ്ങിയ ബാഗ് മറന്നു.

തുടർന്ന് ഹോട്ടൽ ഉടമ പ്രതാപ് സിങ് ബാഗ് കോന്നി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് പോലീസ് എസ്‌ എച്ച് ഒ സി ദേവരാജൻ, സബ് ഇൻസ്‌പെക്ടർ, രവീന്ദ്രൻ, എന്നിവർ തങ്ങളുടെ മലേഷ്യയിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ അവിടുത്തെ സമൂഹ മാധ്യമങ്ങൾ വഴി സന്ദേശം ഷെയർ ചെയ്കയും ചെയ്തതോടെ മഹേശ്വരന്റെ ഒപ്പമുണ്ടായിരുന്ന ആളുകളെ തിരിച്ചറിഞ്ഞവർ മഹേശ്വരന്റെ ഒപ്പമുള്ള സുഹൃത്തുക്കളെ ഫോൺ ചെയ്ത് വിവരം അറിയിക്കുകയുമായിരുന്നു.

തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള യാത്രയിൽ പല സ്ഥലങ്ങളിൽ കയറിയിറങ്ങിയതിനാൽ എവിടെയാണ് ബാഗ് മറന്നതെന്നറിയാതെ കുഴകുകയായിരുന്നു മഹേശ്വരനും സുഹൃത്തുക്കളും. തുടർന്ന് മലേഷ്യയിൽ നിന്ന് സുഹൃത്തുക്കൾ വിളച്ചറിയിച്ചതിനെ തുടർന്ന് കോന്നി പോലീസ് സ്റ്റേഷനിലെത്തി ബാഗ് കൈപറ്റി

error: Content is protected !!