കോന്നി വാര്‍ത്ത : ജീവാമൃതം 2021 പദ്ധതിയുടെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പെട്ട എല്ലാ പഞ്ചായത്തുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അദാലത്ത് നടക്കും. വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്ന അദാലത്തില്‍ അതത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ഈ മാസം 11 ന് വൈകിട്ട് മൂന്നിന് പന്തളം നഗരസഭയിലും വൈകിട്ട് 4.30ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലും അദാലത്ത് നടത്തും. ഈ മാസം 16ന് രാവിലെ 10.30ന് കൊടുമണ്‍, 11.30ന് ഏഴംകുളം, ഉച്ചയ്ക്ക് 2.30ന് ഏറത്ത്, വൈകിട്ട് നാലിന് കടമ്പനാട് എന്നീ പഞ്ചായത്തുകളില്‍ അദാലത്ത് നടക്കും. ഈ മാസം 18ന് ഉച്ചയ്ക്ക് 2.30ന് പള്ളിക്കല്‍, 3.30ന് പന്തളം-തെക്കേക്കര എന്നിവിടങ്ങളിലും ഈ മാസം…
Read More