ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 18/11/2025 )

  പള്ളിക്കെട്ട് ശബരിമലയ്ക്ക്…അയ്യന് സംഗീത വിരുന്നൊരുക്കി ഗോകുല്‍ദാസും സംഘവും വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോള്‍ അയ്യനെകാണാന്‍ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീര്‍ഥാടകര്‍. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുല്‍ദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്. ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷന്‍ ഷോയാണ് ഇവര്‍ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയില്‍ ഗാനാര്‍ച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുല്‍ദാസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് നീണ്ടൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചായി നാദസ്വരം വായിച്ച് ഗോകുല്‍ദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ്. അച്ഛന്‍ നെടുംകുന്നം മോഹന്‍ദാസാണ് ആദ്യഗുരു. ഗോകുല്‍ദാസിനോടൊപ്പം സന്തോഷ് തോട്ടക്കാട് (തവില്‍), സതീഷ് കൃഷ്ണ റാന്നി (വയലിന്‍), രമേശ് വണ്ടാനം (കീബോര്‍ഡ്), വികാസ് വി.അടൂര്‍ (തബല), സൂരജ്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 16/01/2025 )

ശബരിമലയില്‍ നൂറ്റാണ്ട് പഴക്കം ഉള്ള ആചാരവും അനുഷ്ടാന കര്‍മ്മങ്ങളും നടന്നു വരികയാണ് . മകരവിളക്കിന് ശേഷം ഉള്ള ഈ ചടങ്ങുകള്‍ അതീവ പ്രാധാന്യം ഉള്ളത് ആണ് . ഇനി വരുന്ന ദിവസങ്ങളില്‍ മണിമണ്ഡപത്തില്‍ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ട്   ശബരിമല :കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്‍റെ വിവിധ ഭാവങ്ങൾ വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്‌മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മകരവിളക്ക് ഉത്സവത്തിന് കളമെഴുത്ത് എഴുന്നള്ളത്ത്, നായാട്ടുവിളി, പാട്ട്, ഗുരുതി എന്നിങ്ങനെ…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (26/12/2024 )

32.50 ലക്ഷത്തിലേറെ ഭക്തർ എത്തി; മണ്ഡല മഹോത്സവത്തിന് സമാപനം;ശബരിമല നട ഇന്ന് അടയ്ക്കും; ഡിസംബർ 30ന് തുറക്കും ശബരിമല: 32.50 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിക്കും 12.30നും ഇടയിൽ നടന്നു. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ബുധനാഴ്ച(ഡിസംബർ 25) വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേർ ദർശനം നടത്തി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയിൽ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 19/12/2024 )

കാനനപാതയിലൂടെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേകം പാസ്സ് ശബരിമല എ ഡി എം ഉദ്ഘാടനം ചെയ്തു കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ ഓളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്.   മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസ്സുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. വനം വകുപ്പാണ് പാസ് നൽകുന്നത്. രാവിലെ മുക്കുഴിയിൽ നടന്ന ചടങ്ങിൽ ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഡോ അരുൺ എസ് നായർ പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുകേഷ് എം കെ,…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/12/2024 )

  സൗകര്യങ്ങൾ അഭിനന്ദനാർഹം : തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു മണ്ഡലം മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹമാണെന്നും തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു അഭിപ്രായപ്പെട്ടു പുല്ലുമേട്, എരുമേലി വഴി കിലോമീറ്ററുകൾ നടന്നു വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഉടൻ: ദേവസ്വം ബോർഡ് പ്രസിഡന്റ് അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 15/12/2024 )

ശബരിമലയില്‍ സുഗമ ദർശനം :സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ മണ്ഡലകാലം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ സുഗമമായ ദർശനമാണ് ശബരിമലയിൽ. കൃത്യമായി നടത്തിയ മുന്നൊരുക്കമാണ് സുഗമമായ ദർശനം സാധ്യമാക്കിയതെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. “വളരെ സന്തോഷത്തോടെയാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. മണ്ഡലകാലം തുടങ്ങും മുന്നേ നടത്തിയ മുന്നൊരുക്കം കൃത്യമായി നടപ്പാക്കിയതിന്റെ ഗുണമാണ്. തിരക്ക് കൂടുമ്പോൾ പതിനെട്ടാം പടിയിൽ അത് പ്രതിഫലിക്കും. നേരത്തെ 20 മിനിറ്റ് നീളമുള്ള ഒരു ടേൺ ആയിരുന്നു പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഡ്യൂട്ടി. അത് ഒരു ടേണിൽ 15 മിനിറ്റ് ആക്കി കുറച്ചു. അതോടെ പോലീസുകാരുടെ സമ്മർദ്ദം കുറയുകയും കാര്യക്ഷമത വർധിക്കുകയും ചെയ്തു. ഇതോടെ ഭക്തർക്ക് തടസ്സമില്ലാതെ പതിനെട്ടാം പടി കടന്ന് പോകാവുന്ന സ്ഥിതിയായി,” കൃഷ്ണകുമാർ വിശദീകരിച്ചു. ഒരേ സമയം 15 ഓളം പോലീസുകാരാണ് പതിനെട്ടാം പടിയുടെ…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 13/12/2024 )

  ശബരിമല സന്നിധിയിൽ ഇന്നു കാർത്തിക ദീപങ്ങൾ തെളിയും അയ്യപ്പ സന്നിധിയിൽ ഇന്നു കാർത്തിക ദീപങ്ങൾ തെളിയും. വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ഒരുമിച്ചു വരുന്ന ഇന്നാണ്  തൃക്കാർത്തിക. സന്നിധാനം, പമ്പ, നിലയ്ക്കൽ ( കാലാവസ്ഥ മുന്നറിയിപ്പ് ) പത്തനംതിട്ട ജില്ലയില്‍ ഇന്നും(13) അതിശക്ത മഴയ്ക്ക് (റെഡ് അലര്‍ട്ട്) കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു . അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം/ ശക്തമായ (2-3 cm/hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Thunderstorms with Moderate to Intense rainfall (2-3 cm/hour) with surface wind speed…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (10/12/2024 )

  തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് പാര്‍ക്കിങ് സൗകര്യവും വിപുലമാക്കും ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് വാഹന പാര്‍ക്കിങ് സൗകര്യവും വിപുലമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിലെ തിരക്ക് പരിഗണിച്ച് 1200 ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള അധിക സൗകര്യം കൂടി ഈ തീര്‍ഥാടന കാലത്ത് ഒരുക്കിയിട്ടുണ്ട്. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ 6.5 ഏക്കര്‍ സ്ഥലത്തും പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സദാ ജാഗ്രതയോടെ അഗ്നിരക്ഷാസേന ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ ജാഗരൂകരാണ് അഗ്‌നിരക്ഷാസേന. മണ്ഡലകാലം തുടങ്ങിയതു മുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധരീതിയിലുള്ള 190 ഓളം ഇടപെടലുകള്‍ നടത്തിയതായി ജില്ല ഫയര്‍ ഓഫീസര്‍ കെ. ആര്‍. അഭിലാഷ് അറിയിച്ചു. നടപ്പന്തല്‍, മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി പോയിന്റ്, കൊപ്രാക്കളത്തിന് സമീപം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ ഫയര്‍ പോയിന്റുകളിലായി 24…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (09/12/2024 )

ഫോട്ടോ : അരുണ്‍ ചന്ദ്ര ബോസ്സ്   ശബരിമല ക്ഷേത്ര സമയം 10.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും ലഹരിവസ്തുക്കൾ ഉപയോഗിച്ച 1563 പേർക്കെതിരെ നടപടി ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ് അറിയിച്ചു . സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ് നടപടി. സന്നിധാനം ,പമ്പ ,നിലയ്ക്കൽ ,തുടങ്ങിയ പ്രദേശങ്ങളിൽ എക്സ്സൈസ് സംഘം ഒറ്റയ്ക്കും പൊലീസ് ,മോട്ടോർവാഹനം ,വനം വകുപ്പുകളുടെ സഹകരണത്തോടെയും നടത്തിയ പരിശോധനയിൽ 13 കിലോ നിരോധിത പുകയില…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/12/2024 )

  ശബരിമല : ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങൾ ഉദ്ഘാടനംഇന്ന് രാവിലെ 9 ന് സന്നിധാനത്തെ ആയുർവേദ ആശുപത്രിയുടെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ രാവിലെ 9 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിക്കും .നിലവിലെ ആയുർവേദ ആശുപത്രിയ്ക്ക് സമീപമാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത് തീർഥാടകസംഘങ്ങൾക്ക് അന്നദാന മണ്ഡപത്തിൽ പ്രത്യേക സൗകര്യം :ആറു ലക്ഷത്തോളം പേർക്ക് സൗജന്യ ഭക്ഷണം നൽകി ശബരിമല: സന്നിധാനത്തെ ആധുനിക അന്നദാന മണ്ഡപത്തിൽ സംഘമായെത്തുന്ന തീർഥാടകർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ദേവസ്വം ബോർഡ് സൗകര്യം ഏർപ്പെടുത്തി. പ്രവേശന കവാടത്തിൽ നിന്നുംകൂപ്പൺ എടുത്ത ശേഷം അന്നദാന മണ്ഡപത്തിൽ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നതിനാണ് വലിയ മണ്ഡപത്തിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രായമായവർക്കും ആരോഗ്യകരമായി അവശത നേരിടുന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുമെന്നും അന്നദാനം സ്‌പെഷ്യൽ ഓഫീസർ ദിലീപ് കുമാർ അറിയിച്ചു. ഈ…

Read More