ആരോഗ്യവകുപ്പിന്‍റെ കോവിഡ് സുരക്ഷാ മാനദണ്ഡം കെ എസ്സ് ആര്‍ ടി സി ലംഘിച്ചു

 

ആരോഗ്യവകുപ്പിന്‍റെ കോവിഡ് സുരക്ഷാ മാനദണ്ഡം കെ എസ്സ് ആര്‍ ടി സി ലംഘിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ വകുപ്പ്നല്‍കിയ കോവിഡ് സുരക്ഷാ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് കെ.എസ്.ആർ.ടി.സി.ബസ്സുകൾ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്തു . കോവിഡ് വ്യാപന സാഹചര്യത്തിൽ ലോക് ഡൗണിനു ശേഷം പൊതുഗതാഗതം ആരംഭിക്കുമ്പോൾ യാതൊരു കാരണവശാലും ബസ്സുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു.എന്നാൽ സർക്കാരിൻ്റെ നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിക്കുകയാണ് കെ.എസ്.ആർ.ടി.സി.

ഇന്ന് രാവിലെ പുനലൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് സർവ്വീസ് നടത്തിയ കെ.എസ്ആർ.ടി.സി ബസ്സില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് സർവ്വീസ് നടത്തിയത്.സര്‍ക്കാരിന്‍റെ ഭാഗമായ പൊതു ഗതാഗത സംവിധാനമായ കെ എസ്സ് ആര്‍ ടി സി ഇത്തരം ലംഘനം നടത്തിയിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നാണ് പരാതി .

മനോജ് പുളിവേലില്‍@കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍

error: Content is protected !!