ശബരിമല റോഡുകള്‍ തീര്‍ഥാടനത്തിനു മുന്‍പ് തന്നെ നവീകരിക്കാന്‍ സാധിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

  ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ തീര്‍ഥാടനത്തിന് മുന്‍പ് തന്നെ നവീകരണം നടത്താന്‍ സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം റാന്നി – ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ നിശ്ചയിച്ചതിന്റെ ഭാഗമായി ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് വിവിധ ജില്ലകളിലെ റോഡുകള്‍ പരിശോധിച്ചു. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ 28 കോടി രൂപ വിനിയോഗിച്ചാണ് ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ബിഎം, ബിസിയിലാണ് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തില്‍ റോഡ് നിര്‍മിക്കാനാകുന്നത്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലധികം റോഡുകള്‍ ബിഎം, ബിസി ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പെന്നും മന്ത്രി പറഞ്ഞു. റാന്നി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത്…

Read More