konnivartha.com: ഈ വർഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ജൂൺ 26 നു ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് ചീഫ് ഇലക്ടിക്കൽ ഇൻസ്പെക്ടർ നിർദേശിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ വൈദ്യുതി വയറിംഗിലും വൈദ്യതോപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോർച്ചമുലം ഉള്ള അപകടം ഒഴിവാക്കാൻ ഐ.എസ്.ഐ മുദ്രയുള്ള എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി /ആർ.സി.സി.ബി) മെയിൻ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കുക. വൈദ്യതി ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ കൊണ്ടുവരാതിരിക്കുക. കുട്ടികൾക്ക് കൈയ്യെത്തും വിധം വൈദ്യതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്. വൈദ്യതി വയറിംഗ് ശരിയായ രീതിയിൽ പരിപാലിക്കുക. ലൈസൻസും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവുമുള്ളവരെക്കൊണ്ടു മാത്രം വയറിംഗിലെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുക. മെയിൻ സ്വിച്ച് പ്രവർത്തനക്ഷമമാക്കി വയ്കക. മൂന്ന്പിൻ ഉള്ള പ്ലഗുകൾ…
Read More